Friday, April 3, 2020

നാടൻ കലകൾ

                      നാടൻ കലകൾ


പൈതൃകമായി തുടർന്നുകൊണ്ടിരിക്കുന്ന നമ്മുടെ സംസ്കാരത്തിന്റെ സമ്പത്താണ് നാടൻകലകൾ. നാടൻ കലയും അതിന്റെ അവതരണവും ഒരു ചെറിയ സമുദായത്തിന്റെ മാത്രം ഉൽപ്പന്നമല്ല. അത് കാലങ്ങളായി പിന്തുടരുന്ന നമ്മുടെ എല്ലാവരുടെയും അവകാശമാണ്. ഒരു കലയെ അതിന്റെ പരിപൂർണതയിൽ എത്തിക്കുന്നത് കലാകാരന്മാരുടെ പ്രകടനത്തിലൂടെ മാത്രമല്ല, ആ കലയെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും ചുറ്റും കലാ ആസ്വാദകരും ഉണ്ടാകുമ്പോഴാണ്. 
 പണ്ടത്തെ സമൂഹത്തിൽ നിന്നും വളരെയധികം വ്യത്യസ്തമാണ് ഇന്നത്തെ സമൂഹം. കാലം മാറും തോറും മനുഷ്യന്റെ മനോഭാവത്തിലും മാറ്റങ്ങൾ സംഭവിക്കുന്നു പല പല കണ്ടുപിടുത്തങ്ങളുമായി ജനങ്ങൾ തിരക്കേറിയ ജീവിതത്തിലേക്കും പണം വാരിക്കൂട്ടുന്നതിലേക്കും മാറിയിരിക്കുന്നു. കാലം മാറും തോറും മാറ്റങ്ങൾ അനിവാര്യമാണ് എന്ന വാക്യത്തിന് നടുവിലാണ് ഇന്ന് മനുഷ്യർ.. പുതിയ തലമുറയ്ക്ക് സ്വന്തം നാടിനെയും കലയെയും കലാകാരന്മാരെയും അതിന്റെ ആസ്വാദനത്തെയും കുറിച്ച് അറിവ് ഉണ്ടാക്കി ഇത്തരം കലകളിൽ താല്പര്യമുള്ളവർ ആക്കി വളർത്തിയെടുക്കേണ്ടത് ഈ കലകളുടെ സംരക്ഷണത്തിനും നല്ലൊരു നാളേക്കും അനിവാര്യമാണ്..